വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത്; 670 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് മന്ത്രി വിഎന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ 670 മീറ്ററോളം പണി പൂര്‍ത്തിയായെന്ന് മന്ത്രി വി.എന്‍ വാസവന്‍. ബാക്കി 130 മീറ്റര്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ ഒരേസമയം 350 മീറ്ററില്‍ കൂടുതല്‍ നീളമുള്ള രണ്ട് മദര്‍ വെസ്സലുകള്‍ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകള്‍ കൈമാറ്റം നടത്താനും സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

615 കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്. കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് ബെര്‍ത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോര്‍ ക്രെയിനുകള്‍ ആണ് കണ്ടെയ്ന്‍ ബെര്‍ത്തില്‍ സജ്ജീകരിച്ചിട്ടുള്ളതെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റ്

തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ ചേർത്തുനിർത്തി കണ്ടെയിനറുകൾ ഇറക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്ഫോമിനെയാണ് കണ്ടെയ്നർ ബർത്ത് എന്ന് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ ബർത്തിൻ്റെ നീളം 800 മീറ്ററാണ്. 615 കോൺക്രീറ്റ് പൈലുകൾക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ ബർത്ത് നിർമ്മിച്ചിട്ടുള്ളത്. കടൽ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റർ മുതൽ 80 മീറ്റർ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.

കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ബെർത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോർ ക്രെയിനുകൾ ആണ് കണ്ടെയ്ൻ ബെർത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ ക്രെയിനുകൾ പൂർണ്ണായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ബർത്തിൽ ക്രെയിനുകൾക്ക് അനായാസം ചലിക്കാനായി റെയിൽവേ ട്രാക്കിന് സമാനമായതും, എന്നാൽ അതിനേക്കാൾ വലിപ്പമേറിയതും ആയ റെയിൽ ട്രാക്കും സജ്ജീകരിച്ചിട്ടുണ്ട്.

കപ്പലുകളിൽ നിന്നുമിറക്കുന്ന കണ്ടെയ്നുകറുകളുടെ ഭാരം വളരെ അനായാസം ഇവയ്ക്ക് താങ്ങാനാകും. വിഴിഞ്ഞം തുറമുഖത്തെ 800 മീറ്റർ കണ്ടെയ്നർ ബർത്തിൻ്റെ 670 മീറ്ററോളം പണി പൂർത്തിയായി. ബാക്കി 130 മീറ്റർ ജൂൺ മാസത്തോടെ പൂർത്തീകരിക്കും. ഇതോടെ ഒരേസമയം 350 മീറ്ററിൽ കൂടുതൽ നീളമുള്ള രണ്ട് മദർ വെസ്സലുകൾ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകൾ കൈമാറ്റം നടത്താനും സാധിക്കും.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍