'വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു'; ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഫാ. തിയോഡേഷ്യസ് ശ്രമിച്ചെന്നും മന്ത്രി വി.അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

പരാമര്‍ശം വിവാദമായോടെ ലത്തീന്‍ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലത്തീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്.

മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനം പല കോണുകളില്‍ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദള്‍ റഹാമാന്‍ നല്‍കിയ പരാതിയിലാണ് കേസ്.

വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം തകര്‍ക്കാനായിരുന്നു ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല. വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികള്‍ വന്നത്.

എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി