'വൈദ്യുതി ബില്ല് അടച്ചില്ല, കണക്ഷന്‍ വിച്ഛേദിക്കും', കെ.എസ്.ഇ.ബിയുടെ പേരില്‍ വന്‍ തട്ടിപ്പ്, മുന്നറിയിപ്പ് നല്‍കി വി.കെ പ്രശാന്ത്

കെ.എസ്.ഇ.ബിയുടെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വി.കെ പ്രശാന്ത് എം.എല്‍.എ. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ച് സന്ദേശങ്ങള്‍ അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുകയാണ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, എല്ലാവരും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

തട്ടിപ്പിന് പിന്നില്‍ വടക്കേ ഇന്ത്യന്‍ സംഘമാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. കെ.എസ്.ഇ.ബി ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചട്ടുണ്ടെന്നും വി.കെ പ്രശാന്ത് പറഞ്ഞു.

വി.കെ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് എനിക്ക് ലഭിച്ച മെസ്സേജാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത് . മെസ്സേജില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് . കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ളത് . മെസ്സേജില്‍ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവര്‍, എനി ഡെസ്‌ക് തുടങ്ങിയ ആപ്ലികേഷനുകള്‍ ഡൌണ്‍ ലോഡ് ചെയ്യാനാവശ്യപ്പെടും. തുടര്‍ന്ന് അതിലൂടെ പാസ്സ്വേര്‍ഡ് ചോര്‍ത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത് . ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത് . വടക്കേ ഇന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നില്‍ . KSEB ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് . ഇതു സംബന്ധിച്ച് പത്രവാര്‍ത്തകളും നല്‍കിയിട്ടുണ്ട് . BSNL ബില്ലുകളുമായി ബന്ധപ്പെട്ടും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി അറിയുന്നു . ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Latest Stories

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

'നായികയാകാന്‍ കഷ്ടപ്പെടുന്ന വെറുമൊരു കൊച്ച് കുഞ്ഞ്', പരിഹാസങ്ങളില്‍ നിന്നുള്ള ഉയര്‍ച്ച..; കുറിപ്പുമായി എസ്തര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു