എഡിജിപി എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകില്ല. ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ശബ്ദവിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. മുഖ്യമന്ത്രി നിയമസഭയിൽ ഇല്ല. മുഖ്യമന്ത്രി രാവിലെ സഭയിൽ എത്തി സംസാരിച്ചിരുന്നു.
മുഖ്യമന്ത്രി തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കർ അറിയിച്ചു. ഡോക്ടർ പരിശോധിച്ച് സമ്പൂർണ വോയിസ് റെസ്‌റ്റ് പറഞ്ഞിരിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യപ്രശ്‌നം ആകസ്‌മികമാകാമെന്ന സ്പീക്കർ എൻ.ഷംസുദീൻ്റെ പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷം ബഹളംവച്ചു.
ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിനാണ് മുഖ്യമന്ത്രി അനുമതി നൽകിയിരിക്കുന്നത്. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.