തട്ടം വിവാദത്തിൽ സമസ്ത നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശം ; പൊലീസിൽ പരാതി നൽകി വി പി സുഹ്റ

തട്ടം വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ സമസ്ത നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി എഴുത്തുകാരി വി പി സുഹ്റ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ‌ക്കാണ് പരാതി നൽകിയത്. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.

കഴിഞ്ഞ ദിവസം ഈ സംഭവവുമായി ബന്ധപ്പെട്ട് വിപി സുഹ്റ പ്രതിഷേധം അറിയിച്ചിരുന്നു. ല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ തട്ടം ഊരിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read more

തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചത്. അതിനെതിരെ പ്രതിഷേധിക്കുകയാണെന്ന് വി പി സുഹ്റ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പിടിഎ പ്രസിഡന്‌‍റിന്റെ അധിക്ഷേപം ഉണ്ടായതെന്ന് സുഹ്റ പറഞ്ഞു.