Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

പി.കെ ശശിക്കെതിരെ പോര്‍മുഖം തുറന്ന് വി.എസ്; ‘ലൈംഗിക പീഡന പരാതിയില്‍ ശക്തമായ നടപടി വേണം; ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല’

, 1:48 pm

സി.പി.എം വനിത പ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു.

ശശിക്കൊപ്പം വേദി പങ്കിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാര്‍ട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, ശശിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ് രംഗത്ത് വന്നു. ശശിക്കെതിരായി പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും കത്തയച്ചു.
ശശിയെ വെള്ളപൂശിയുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് യുവതിയുടെ നിര്‍ണായക നീക്കം. എന്നാല്‍, ശശിക്കെതിരായ അച്ചടക്ക നടപടി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

പി കെ ശശിക്കെതിരായ പരാതി ഇന്ന് സി പി എം കേന്ദ്ര കമ്മിറ്റി പരിഗണിക്കും. ലൈംഗീക പീഢന പരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ സസ്പന്‍ഷന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയാണ് യോഗം പരിഗണിക്കുക. പുനഃപരിശേധിക്കേണ്ട സാഹചര്യമില്ലന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. ശശിക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പാര്‍ട്ടി ഓഫീസിലെ ലൈംഗീക അതിക്രമ പരാതിയ്ക്ക് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Advertisement