'ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തിഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്, ഇതിന്റെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ്'; ഹൊറിബിള്‍ ടങ് ഓര്‍മ്മിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് വിവാദമാകുന്നതിനിടെ വിഎസ് അച്യുതാനന്ദന്‍ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സോളാര്‍ കേസിന്റെ വെളിപ്പെടുത്തലുകളില്‍ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതു സമൂഹം കൂടുതല്‍ തിരിച്ചറിയുന്ന ദിവസങ്ങളാണിതെന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.

വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തിഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്. ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ് അച്ചുതാനന്ദന്‍. അച്യുതാനന്ദന്റെ ‘ഹൊറിബിള്‍ ടങ്ങിന്റെ’ പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാര്‍ വിവാദകാലമായിരുന്നു. നിയമസഭയ്ക്കകത്ത് സ്പീകര്‍ക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്യുതാനന്ദന്റെ ഉമ്മന്‍ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സിപിഎം വ്യാജ ഐഡികള്‍ പോലും ഉപയോഗിക്കില്ലെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അച്യുതാനന്ദന്‍ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തില്‍ മറ്റാരില്‍ നിന്നും ഉണ്ടായിട്ടില്ല. സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്ക് വഴിമാറിയ ഈ കാലത്ത് അച്യുതാനന്ദനു നടക്കാന്‍ കഴിയാത്തതു കൊണ്ട് ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടി സാറിന്റെ കല്ലറയില്‍ എത്തി മാപ്പ് പറയണമെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സോളാര്‍ കേസിന്റെ വെളിപ്പെടുത്തലുകളില്‍ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതു സമൂഹം കൂടുതല്‍ തിരിച്ചറിയുന്ന ദിവസങ്ങളാണിത്.
ഈ സമയത്ത് ഒരു കാരണവശാലും നമ്മള്‍ മറന്നു പോകരുതാത്ത ഒരു പേരുണ്ട് വിഎസ് അച്ചുതാനന്ദന്‍. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിര്‍ക്കുന്ന വ്യക്തിയെ ‘ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തിഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്.
ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ് അച്ചുതാനന്ദന്‍. അച്ചുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവര്‍ എതിര്‍ ചേരിയില്‍ എന്നല്ല സ്വന്തം ചേരിയില്‍ പോലും കുറവാണ്.
അച്ചുതാനന്ദന്റെ ‘ഹൊറിബിള്‍ ടങ്ങിന്റെ’ പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാര്‍ വിവാദകാലമായിരുന്നു. ഇന്ന് സൈബര്‍ വെട്ടുക്കിളികളായ പോരാളിമാരുടെ തലതൊട്ടപ്പനായിരുന്നു അച്ചുതാനന്ദന്‍. നിയമസഭയ്ക്കകത്ത് സ്പീകര്‍ക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്ചുതാനന്ദന്റെ ഉമ്മന്‍ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സിപിഎം വ്യാജ ഐഡികള്‍ പോലും ഉപയോഗിക്കില്ല.
ഒരാളുടെ രക്തം കുടിക്കാന്‍ നീട്ടിയും കുറുക്കിയും പിന്നെ വലിച്ച് നീട്ടിയും വ്യംഗ്യം കലര്‍ന്ന ഭാഷയിലും സംസാരിച്ച് ആഭാസ ചിരിയുടെ അകമ്പടിയില്‍ ആംഗ്യങ്ങള്‍ കാണിച്ചും അച്ചുതാനന്ദന്‍ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തില്‍ മറ്റാരില്‍ നിന്നും ഉണ്ടായിട്ടില്ല.
സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്ക് വഴിമാറിയ ഈ കാലത്ത് അച്ചുതാനന്ദനു നടക്കാന്‍ കഴിയാത്തതു കൊണ്ട് ആ ചോരയിലെ മന:സാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടി സാറിന്റെ കല്ലറയില്‍ എത്തി മാപ്പ് പറയണം.
അസൂയ കൊണ്ട് മാത്രം ഒരു മനുഷ്യനെ അസത്യങ്ങള്‍ കൊണ്ട് വേട്ടയാടിയതിന് ചെറുതെങ്കിലും ഒരു പരിഹാരകട്ടെ ….
‘ദോഷം ചെയ്യാതെ നിന്റെ നാവിനെയും
വ്യാജം പറയാതെ നിന്റെ അധരത്തെയും നോക്കികൊള്‍ക’

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം