സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിഎസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന വിഎസിനോടുള്ള ആദര സൂചകമായാണ് സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി നിലനിര്‍ത്തുന്നത്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനം.
നേരത്തെ വിഎസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിലനിറുത്തുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു എന്നതും ശ്രദ്ധേയമാണ. നേരത്തെ 80വയസ് കഴിഞ്ഞവരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എകെ ബാലന്‍, പാലോളി മുഹമ്മദ്കുട്ടി എന്നിവരെയും ഇത്തരത്തിലാണ് ഒഴിവാക്കിയത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കാലത്തും വിഎസ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അന്നത്തെ കമ്മിറ്റിയിലും അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിലനിറുത്തുകയായിരുന്നു. ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷവും സമാനമായ നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്.
Read more
പ്രായ പരിധിയില്‍ ഒഴിവായവര്‍ക്ക് പരിഗണന നല്‍കുന്നതിനാണ് പാര്‍ട്ടി തീരുമാനം. പ്രായത്തിന്റെ മാനദണ്ഡം മാത്രം പരി ഗണിച്ച് നേതാക്കളെ മാറ്റി നിര്‍ത്തേണ്ട എന്ന നിലപാടിലേക്കാണ് പാര്‍ട്ടി കോണ്‍ ഗ്രസിന് ശേഷം സിപിഎം നീങ്ങുന്നത്.