എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ല. വിവാദമൊഴിവാക്കാന്‍ സിപിഎം മുന്‍കയ്യെടുക്കണം. താന്‍ മാപ്പ് പറഞ്ഞേ മതിയാകൂ എന്ന സിപിഎം നിലപാട് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥിരംശൈലിയിലല്ല സമൂഹമാധ്യമങ്ങളില്‍ താന്‍ ഇടപെട്ടത്. എത്ര ആക്രമണമുണ്ടായാലും തിരിച്ചൊന്നും ചെയ്യില്ലെന്ന നിലപാടാണ് കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടരുന്നത്.
ഇക്കാര്യത്തില്‍ സാധാരണ പ്രവര്‍ത്തകരുടെ വികാരംകൂടി പരിഗണിച്ചാണ് പലപ്പോഴും പ്രതികരിച്ചിട്ടുള്ളത്. സിപിഐഎമ്മിന് എന്തുംപറയാം മറ്റൊരും ഒന്നുംമിണ്ടാന്‍ പാടില്ല എന്ന രീതി മാറണം. രാഷ്ട്രീയ സംവാദങ്ങള്‍ക്കുപകരം അക്രമത്തിന്റെ വഴി തുടരുന്നത് സിപിഐഎം ആദ്യം ഉപേക്ഷിക്കണമെന്നും ബല്‍റാം പറഞ്ഞു.