തൃത്താലയില്‍ വി.ടി ബല്‍റാമിന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; സി.വി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നു

തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. മുന്‍ ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബല്‍റാമിനെതിരെ തൃത്താലയില്‍ യോഗം ചേര്‍ന്നു. എ.വി. ഗോപിനാഥിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി ഉറപ്പുള്ള മണ്ഡലത്തില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ തൃത്താലയില്‍ ബല്‍റാമിനെതിരെ വിമത നീക്കമുണ്ടാകുമെന്നാണ് എതിര്‍വിഭാഗത്തിന്റെ ഭീഷണി. ബല്‍റാം ഗുരുവായൂരിലേക്കു മാറി തൃത്താല സി.വി. ബാലചന്ദ്രന് വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

നേതൃത്വം സി.വി. ബാലചന്ദ്രനെ അവഗണിക്കുകയാണെന്നും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. സി.വി. ബാലചന്ദ്രനെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ തൃത്താലയില്‍ യോഗം ചേര്‍ന്നു. പാലക്കാട് എ.വി. ഗോപിനാഥിന്റെ വിമത നീക്കത്തിന് പിന്നാലെയാണ് ഇപ്പോൾ തൃത്താലയിലും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്.

എ.വി. ഗോപിനാഥിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുന്നവര്‍ തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവും സി.വി ബാലചന്ദ്രനും അദ്ദേഹത്തിന്റെ അനുകൂലികളും ഉയര്‍ത്തുന്നു.

Latest Stories

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മലയാള സിനിമയില്‍ അതിരുവിടുന്നുണ്ട്, മുതലെടുപ്പുകാര്‍ പലതും പ്രയോജനപ്പെടുത്തുന്നുണ്ട്: സുഹാസിനി

എന്ത് ഭാരത് ആർമി ആയാലും കൊള്ളാം ഇമ്മാതിരി വൃത്തിക്കേട് കാണിക്കരുത്, ഫാൻ ഗ്രുപ്പിനെതിരെ ഗുരുതര ആരോപണവുമായി സുനിൽ ഗാവസ്‌കർ

നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ല; തീരുമാനത്തിൽ നിന്നും പിൻമാറി ആലുവയിലെ നടി

ഒരു മണിക്കൂറിനുള്ളില്‍ എല്ലാം പിന്‍വലിക്കണം, ഇല്ലെങ്കില്‍ കോടതി കയറ്റും; നിയമനടപടിയുമായി എആര്‍ റഹ്‌മാന്‍

തലസ്ഥാനത്ത് ലോകസിനിമയുടെ നാളുകള്‍; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍; എട്ടുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍

യുവരാജ് മുതൽ ശശാങ്ക് വരെ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേല മേശയെ തീപിടിപ്പിച്ച 5 വിവാദങ്ങൾ നോക്കാം; കൗതുകമായി ഈ സംഭവം

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അവിടെ നടക്കുന്നത് നല്ല കാര്യങ്ങൾ അല്ല, ലേലത്തിൽ എടുത്താൽ ഞാൻ അവന്മാർക്കിട്ട് പണിയും; മുൻ ഐപിഎൽ ടീമിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം