'ദുര്‍ദിനം തന്നെയാണ്, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ', മറുപടിയുമായി വി.ടി ബല്‍റാം

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണെന്നും, സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ എന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ശരിയാണ് സര്‍. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ.’ അദ്ദേഹം കുറിച്ചു.

ആലപ്പുഴയിലെ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയെയും പാര്‍ട്ടിയെയും മുഖ്യമന്ത്രി പരിഹസിച്ചത്. ചെന്നിത്തലയ്ക്ക് ഇന്ന് ദുര്‍ദിനമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

വേദിയില്‍ ചെന്നിത്തലയും ഉണ്ടായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ വരും തലമുറയ്ക്ക് കൂടിയുള്ളതാണ്. പാലം പൂര്‍ത്തിയായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് ദുര്‍ദിനമാണ്. അതിന്റെ കാരണം മറ്റൊന്നാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം ഉദ്ഘാടനം ചെയ്ത ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഏറെ പ്രതീക്ഷ ുണ്ടായിരുന്ന പഞ്ചാബില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തു. കോണഗ്രസിന് കനത്ത തിരിച്ചടിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉണ്ടായിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ