'ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ? തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടി അർജന്റാണ്'; മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബൽറാമിന്റെ പോസ്റ്റ്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. മുഖ്യമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന വാർത്തകൾക്ക് പിന്നലെയാണ് ‘ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ?’ എന്ന ചോദ്യവുമായി വിടി ബൽറാം പോസ്റ്റ് പങ്കുവെച്ചത്.

തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടി അർജന്റാണ് എന്ന തലക്കെട്ടിൽ പത്ത് പഴഞ്ചൊല്ലുകളും ബൽറാം പങ്കുവെച്ചിട്ടുണ്ട്. മധ്യമങ്ങളെ കാണുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പഴഞ്ചോല്ലുകൾ പറയാറുള്ളത് പതിവാണ്. ഇതിനെ പരിഹസിക്കുന്ന തരത്തിലാണ് വിടി ബൽറാമിന്റെ പോസ്റ്റ്.

വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്-

ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ? തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടിയാണ്. അർജന്റാണ്.
ചില ഉദാഹരണങ്ങൾ:
1. അപ്പം തിന്നാൽ മതി കുഴിയെണ്ണണ്ട
2. ആടറിയുമോ അങ്ങാടി വാണിഭം
3. ആകെ നനഞ്ഞാൽ കുളിരില്ല
4. അക്കരെ ചെല്ലണം, തോണിയും മുങ്ങണം
5. അങ്ങാടിയിൽ തോറ്റാൽ അമ്മയോട്
6. അടി തെറ്റിയാൽ ആനയും വീഴും
7. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത്
8. അത്താഴം മുടക്കാൻ നീർക്കോലി മതി
9. അമ്മക്ക് പ്രാണവേദന മകൾക്ക് വീണവായന
10. അരമന രഹസ്യം അങ്ങാടിപ്പാട്ട്

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ