ബോബി ചെമ്മണ്ണൂരും അരുണ്‍കുമാറും വഷളന്‍മാര്‍; അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്. ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായിയുടെ ചിത്രത്തിനൊപ്പം സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ ഡോ അരുണ്‍കുമാറിന്റെ ചിത്രവും ഉള്‍പ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് ബല്‍റാം പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ചിത്രത്തിനൊപ്പം വഷളന്‍മാര്‍ പഠിക്കുമോ എന്ന വിഷയത്തില്‍ അരുണ്‍കുമാര്‍ നടത്തുന്ന സംവാദത്തിന്റെ പ്രൊമോയുടെ സ്‌ക്രീന്‍ഷോട്ടാണ് ബല്‍റാം വിമര്‍ശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

വഷളന്മാര്‍ എന്ന് ബഹുവചനത്തില്‍ പറഞ്ഞ് രണ്ടാളുടേയും ഫോട്ടോ വക്കാന്‍ കാണിച്ച ആ തിരിച്ചറിവിന് പ്രത്യേകം അഭിനന്ദനങ്ങളെന്നാണ് ചിത്രത്തിന് ബല്‍റാം തലക്കെട്ട് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ വീഡിയോ റിപ്പോര്‍ട്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനിടെ ഡോ അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിലാണ് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്.

സംഭവത്തിന്റെ വീഡിയോ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ തന്നെ പ്രചരിച്ച സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.

Latest Stories

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍; പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളെന്ന് സൂചന

പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യശ്രമം; ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

"രോഹിതിനെക്കാൾ മികച്ച ക്യാപ്റ്റൻ മറ്റൊരു താരമാണ്, അവൻ കണ്ട് പഠിക്കണം ആ ഇതിഹാസത്തെ": ദിനേശ് കാർത്തിക്

കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

"ആർസിബിയുടെ പുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു"; പരിശീലകന്റെ വാക്കുകൾ വൈറൽ