'ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം'; കോടിയേരിയ്‌ക്ക് എതിരെ പരിഹാസവുമായി വി.ടി ബല്‍റാം

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ സിപിഐഎം ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോവുന്ന നടപടിയെ ന്യായികരിച്ച് രംഗത്ത് എത്തിയ കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കോവിഡ് പിടിപെടുന്നത് മമ്മൂട്ടി ഏത് സമ്മേളനത്തിന് പോയിട്ടാണ് കോവിഡ് പിടിപെട്ടതെന്നായിരുന്നു കോടിയേരി ഉയര്‍ത്തിയ ചോദ്യം.

എന്നാല്‍, കോടിയേരിയുടെ പരാമര്‍ശമടങ്ങിയ കാര്‍ഡ് പങ്കുവച്ച വി ടി ബല്‍റാം സിപിഎം സംസ്ഥാന സെക്രട്ടറിയല്ലേ, ആ നിലവാരത്തിന് ചേരുന്ന ചോദ്യം തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം. എന്നും വിടി ബല്‍റാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റൈനില്‍ പോലും പങ്കെടുക്കാതെ ജില്ലകള്‍ തോറും കറങ്ങിനടന്ന് കൊവിഡ്-19 പരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആദ്യഘട്ടത്തില്‍ ടിപിആറിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇന്നലെ മുതല്‍ ജില്ലകളെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിരിക്കുകയാണ്. ഇന്ന് സിപിഐഎം ജില്ലാ സമ്മേളനം തുടങ്ങുന്ന തൃശൂരും കാസര്‍ഗോഡും ഒരു കാറ്റഗറിയിലുമില്ലെന്നും വിഡി സതീശന്‍ ആരോപിച്ചിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ