കറുപ്പണിയാന്‍ സോഷ്യല്‍ മീഡിയ; സിപിഐഎം പ്രതിഷേധത്തെ പരിഹസിച്ച് ബല്‍റാം

എകെജി വിവാദത്തില്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ പ്രതിഷേധങ്ങളുടെ ഭാഗമായി ശനിയാഴ്ച സോഷ്യല്‍ മീഡിയ കറുപ്പ് അണിയുമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രതിഷേധത്തെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് ബല്‍റാം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം.

പ്രതിഷേധിക്കാന്‍ കറുപ്പ് നിറം തന്നെ തെരഞ്ഞെടുത്തതിലൂടെ സിപിഎം വംശീയത പറയുകയാണെന്നും കമ്യണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണബോധമാണ് ഇതെന്നും ബല്‍റാം പരിഹാസരൂപേണ പറയുന്നു. സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ എഗയ്ന്‍സ്റ്റ് റേസിസം എന്നൊരു ഹാഷ് ടാഗും എംഎല്‍എ ഇട്ടിട്ടുണ്ട്.

ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണ്.
സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം
#SocialmediaAgainstRacism

https://www.facebook.com/vtbalram/posts/10155492318839139?pnref=story