ഗോപാല സേനയ്ക്ക് കീഴടങ്ങില്ല: കയ്യേറ്റ ശ്രമങ്ങള്‍ക്ക് വിടി ബല്‍റാമിന്റെ മറുപടി

തൃത്താലയിലുണ്ടായ കയ്യേറ്റ ശ്രമങ്ങള്‍ക്ക് പ്രതികരണവുമായി വിടി ബല്‍റാം എം എല്‍ എ. ഗോപാലസേന ക്ക് കീഴടങ്ങില്ല. എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലെ കൂറ്റനാട് വെച്ച് ഒരു പരിപാടിക്ക് പങ്കെടുക്കാനെത്തിയ എംഎല്‍എക്കെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ കയ്യേറ്റത്തിന് ശ്രമിച്ചിരുന്നു.

എംഎല്‍എയുടെ വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലേറും ചീമുട്ടയേറും നടത്തി. സംഭവത്തെ തുടര്‍ന്ന് സിപിഐഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. പോലീസ് ലാത്തി വീശുകയും സ്ഥത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

https://www.facebook.com/vtbalram/posts/10155487008589139?pnref=story

ബല്‍റാമിനെതിരെ പ്രതിഷേധം ഉണ്ടാവാന്‍ ഇടയുണ്ടെന്നും പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും പോലീസ് നേരത്തെ ആവശ്യപ്പെ്ട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചാണ് എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

എകെജിക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് ബല്‍റാമിനെതിരേ പ്രതിഷേധം ശക്തമായത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ