വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ്: പത്താമത് ബഷീര്‍ സ്മാരക അവാര്‍ഡ് കവി സെബാസ്റ്റ്യന്

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് നല്‍കുന്ന പത്താമത് ബഷീര്‍ സ്മാരക അവാര്‍ഡിന് കവി സെബാസ്റ്റ്യാന്‍ അര്‍ഹനായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലത്തു നിന്നു നല്‍കുന്ന അവാര്‍ഡ് ബഷീറിന്റെ 110ാം ജന്മദിനമായ ജനുവരി 21ന് വൈകിട്ട് 4 മണിക്ക് എഴുത്തുകാരന്‍ ബെന്യാമിന്‍ സമ്മാനിക്കും.

സെബാസ്റ്റ്യന്റെ “പ്രതിശരീരം” എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. അവാര്‍ഡ് ദാനചടങ്ങില്‍ വച്ച് കേരളത്തിലെ പ്രസിദ്ധീകരണ രംഗത്തെ ആദ്യ പെണ്‍കൂട്ടായ്മയായ തൃശൂരിലെ “സമത” പ്രസിദ്ധീകരിക്കുന്ന “ബംഗഗരിമ” ബംഗാളി ചെറുകഥയിലെ മലയാളി പകര്‍ച്ചകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയില്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ: പി.കെ ഹരികുമാര്‍, ട്രസ്റ്റ് സെക്രട്ടറി സി.എം കുസുമന്‍, രവി ഡി.സി, പ്രൊഫ: ടി.എ ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.

Read more

2008 മുതലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ട്രസ്റ്റ് ബഷീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രഥമ ബഷീര്‍ അവാര്‍ഡിന് എഴുത്തുകാരന്‍ എന്‍ .പ്രഭാകരനാണ് അര്‍ഹനായിരുന്നത്. കഴിഞ്ഞ വര്‍ഷം ബഷീര്‍ അവാര്‍ഡ് അഷിതയുടെ ചെറുകഥകള്‍ക്കായിരുന്നു.