സ്വപ്നയെ കണ്ടത് രണ്ടു ദിവസം മുമ്പ്, പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല, മനസ്സ് കൊണ്ട് ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍: വിജേഷ് പിള്ള

ബിസിനസ് ആവശ്യത്തിനാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിജേഷ് പിള്ള. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ വെബ് സീരിസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ബംഗളൂരുവില്‍ പോയി സ്വപ്നയെ കണ്ടത് എന്നാണ് വിജേഷ് പറയുന്നത്. വ്യാഴാഴ്ച ഇഡി വിജേഷിനെ ചോദ്യം ചെയ്തിരുന്നു.

രാത്രി 12 മണിയോടു കൂടിയായിരുന്നു ഇഡി വിജേഷ് പിള്ളയെ പുറത്തുവിട്ടത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ വെബ് സീരിസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ബംഗളൂരുവില്‍ പോയത്. ഹോട്ടലില്‍ സ്വപ്ന വന്നു. അവിടെ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍, ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ യാതൊരു വാസ്തവവുമില്ല, ആരോപണങ്ങളെല്ലാം തെറ്റായ കാര്യങ്ങളാണ്. പാര്‍ട്ടിയുമായിട്ട് യാതൊരു ബന്ധവുമില്ല, ഈ പറയുന്ന ആരേയും അറിയില്ല. പത്രത്തിലും മാധ്യമങ്ങളിലും കണ്ട പരിചയമല്ലാതെ അവര്‍ക്ക് തന്നെയോ തനിക്ക് അവരെയോ അറിയില്ല.

ബിസിനസ് ബന്ധപ്പെട്ട കാര്യത്തിനായിരുന്നു ബെംഗളൂരുവില്‍ ചെന്നത്. വെബ് സീരിസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമായിരുന്നു. ഈ പറയുന്ന പോലെ ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ല. രണ്ട് ദിവസം മുമ്പായിരുന്നു സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരു പാർട്ടിയുമായും ബന്ധമില്ല. ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല, പ്രവർത്തിച്ചിട്ടുമില്ല. പാർട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്‌ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെയും നേരിട്ട് പരിചയമില്ല. അവർക്കും തന്നെയും അറിയില്ല. മനസുകൊണ്ട് ബിജെപിയെ ഇഷ്ടപ്പെടുന്ന ആളാണ് താന്‍ വിജേഷ് പറയുന്നു.

ഇഡിയുടെ അടുത്ത് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. വെബ് സീരിസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് സ്വപ്ന പുറത്തുവിട്ടത് എന്നാണ് വിജേഷ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്