വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; മുനമ്പം ജുഡീഷ്യൽ കമ്മീഷൻ റദ്ധാക്കി ഹൈക്കോടതി

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ധാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ഇതോടെ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ കമ്മീഷൻ പദവി അസാധുവാകും. വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ് ആണെന്ന് ഹൈക്കോടതി പറഞ്ഞു.

വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്. സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വക്കഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വക്കഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വക്കഫ് ബോർഡിനും ട്രിബ്യൂണലിനുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വക്കഫ് ഭൂമിയിൽ അന്തിമ അവകാശം വക്കഫ് ബോർഡിനായതിനാൽ മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷൻ നിയമനം നിയമപരമല്ലെന്നും കമ്മീഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന് സംശയം ഉണ്ടെന്നും കോടതി പറഞ്ഞു.

Read more