വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

വഖഫ് ഭൂമി ഹിന്ദു – മുസ്‌ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നതാണ് വഖഫ് ഭൂമി പ്രശ്നമെന്നും പ്രകാശ് ജാവ്ദേക്കർ കൂട്ടിച്ചേർത്തു. മുനമ്പത്ത് എത്രത്തോളം വഖഫ് ഭൂമിയുണ്ടെന്ന് വ്യക്തമാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും സർക്കാർ ഭൂമി, സ്വകാര്യ ഭൂമി മറ്റ് മതസ്ഥരുടെ ഭൂമി എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കണമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. പരാതിയുണ്ടായാൽ കോടതിയെ പോലും സമീപിക്കാൻ ആവുന്നില്ല. വഖഫ് ബോർഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതി. മുനമ്പത്ത് നിന്ന് ആളുകൾ ഒഴിക്കാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കർ കുറ്റപ്പെടുത്തി.

അതേസമയം കൽപ്പാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്നം ഉണ്ടെന്നാണ് മനസിലാക്കാനാകുന്നതെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കേരളത്തിലെ എൽഡിഎഫും യുഡിഎഫും നേരത്തെ മദനിയെ സ്വാഗതം ചെയ്തവരാണെന്നും പ്രകാശ് ജാവ്ദേക്കർ കുറ്റപ്പെടുത്തി.

Read more