സതീശനും സുധാകരനും തമ്മിലുള്ള പോര് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു: കെ.സി വേണുഗോപാല്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള പോര് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംഘടനാചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് രണ്ടുപേര്‍ക്കുമെതിരെ തുറന്നടിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിലെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നിരീക്ഷണമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇത്തരത്തിലൊരു വിമര്‍ശനം ഐ ഐ സി സിയുടെ ഭാഗത്ത് നിന്നുണ്ടാവുക എന്നാല്‍ നേതൃമാറ്റം വരെ ഉണ്ടാകാം എന്നാണ് അര്‍ത്ഥം.

വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള അകല്‍ച്ച പാര്‍ട്ടിയുടെ എല്ലാ തലങ്ങളെയും നിശ്ചലമാക്കിയിരിക്കുകയാണ്. ഭാരത് ജോഡോയാത്രയുടെ ആവേശം നിലനിര്‍ത്തുന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തിലെ പൊരുത്തക്കേട് താഴെ തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ നേതൃത്വം രണ്ടുതട്ടിലായെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ സമ്മതിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കെ സുധാകരനെ മാറ്റണമെന്ന് ഏഴ് എം പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവശ്യപ്പെട്ടെങ്കിലും അത് സ്ഥിരീകരിക്കാന്‍ ഐ ഐ സി സി നേതൃത്വം തെയ്യാറായിട്ടില്ല

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ