ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലില്‍ തമ്മിലടി. പാറശാല ഉദിയന്‍കുളങ്ങരയില്‍ ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
ഒരേ മേശയ്ക്ക് എതിര്‍വശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയും പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു.
തെങ്ങുകയറ്റ തൊഴിലാളി മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി. എന്നാല്‍ ആര്‍ക്കും പരിക്കില്ല. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.