ആലപ്പുഴ ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം. ഹോട്ടലിലെ മേശ തുടക്കുമ്പോൾ വെള്ളം വീണതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. വെള്ളം വീണെന്ന് പറഞ്ഞ് സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി ജോലിക്കാരനെ തല്ലുകയായിരുന്നു. അതേസമയം സംഭവം പറഞ്ഞ് തീർത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ്, സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ മകൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്. മേശ തുടയ്ക്കുമ്പോൾ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുൻ ലോക്കൽ സെക്രട്ടറി ജോലിക്കാരനെ തല്ലുകയായിരുന്നു. പിന്നാലെ ജീവനക്കാർ ഒന്നിച്ച് ചേർന്ന് യുവനേതാക്കളെയും മർദ്ദിച്ചു.