മത്സ്യം കഴുകിയപ്പോള്‍ പതഞ്ഞ് വെള്ളം; പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍

നന്ദിയോട് പുലിയൂര്‍ സ്വദേശി വാങ്ങിയ മത്സ്യം കഴുകുന്ന വെള്ളം പതഞ്ഞു പൊന്തി. അനവധി തവണ കഴുകിയിട്ടും പതഞ്ഞുകൊണ്ടിരുന്നു. ഇതിനൊപ്പം വല്ലാത്തൊരു ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കു ശേഷം മാത്രമെ പതഞ്ഞതിനു പിന്നിലെ കാരണം കണ്ടെത്താനാവു. നന്ദിയോട് ടൗണില്‍ നിന്നു വാങ്ങിയ ചൂര മീനാണ് കഴുകുന്നതിനിടെ വലിയ തോതില്‍ പതഞ്ഞത്.

കഴിഞ്ഞ ദിവസം , പുനലൂര്‍ കരവാളൂര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന വീട്ടമ്മയുടെ പരാതിയില്‍ പുഴുവരിച്ച മത്സ്യ ശേഖരം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

ഈ മത്സ്യക്കടയുടെ കടയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ താല്‍ക്കാലികമായി കച്ചവടം നിര്‍ത്തിവയ്ക്കാനും കട അടച്ചിടാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി. മത്സ്യം പാകം ചെയ്യാന്‍ എടുത്ത സമയത്ത് മത്സ്യത്തില്‍ നിന്ന് കൈകളിലേക്ക് പുഴുകയറുകയായിരുന്നുയെന്ന് വീട്ടമ്മ പറഞ്ഞു. ഒരു കിലോയോളം പുഴുവരിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 4 കിലോ മത്സ്യവുമാണ് പിടിച്ചത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മത്സ്യം പരിശോധിച്ചശേഷം നശിപ്പിച്ചു.സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ലൈസന്‍സ് ഉടന്‍ എടുക്കണമെന്നും മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കി.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?