കല്‍പ്പറ്റ ഹെല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ എയര്‍ സ്ട്രിപ്; മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥല പരിശോധന

വയനാട് എയര്‍ സ്ട്രിപിനായുള്ള സ്ഥല പരിശോധന ട്രാന്‍സ്പോര്‍ട് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡിയുമായ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ നടന്നു. പരിഗണനയിലുള്ള കല്‍പ്പറ്റ ഹെല്‍സ്റ്റണ്‍ എസ്റ്റേറ്റാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍, എയര്‍പോര്‍ട്ട് ടെക്നിക്കല്‍ എക്സ്പേര്‍ട്ട് മോഹന്‍ ചന്ദ്രന്‍, റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍പ്പടുന്ന സംഘം പരിശോധിച്ചത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. നിര്‍ദ്ദിഷ്ട സ്ഥലം പദ്ധതിക്ക് അനുയോജ്യമാണോ എന്ന പ്രാഥമിക പരിശോധനയാണ് നടത്തിയത്.

വയനാടിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം വയനാടിന്റെ വികസനത്തില്‍ നാഴികക്കല്ലാവുന്ന തരത്തിലൊരു പദ്ധതി ഏറെ നാളായി വയനാട് ജില്ലയുടെ ആവശ്യങ്ങളിലൊന്നാണ്. പദ്ധതി എങ്ങനെ നടപ്പാക്കണം, ഇതോടനുബന്ധിച്ച് നടപ്പാക്കുന്ന മറ്റ് വികസന പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടന്‍ ചേരും.

കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍, എയര്‍പോര്‍ട്ട് ടെക്നിക്കല്‍ എക്സ്പേര്‍ട്ട് മോഹന്‍ ചന്ദ്രന്‍, എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, വൈത്തിരി തഹസില്‍ദാര്‍ സജി, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ ബാലന്‍, ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Latest Stories

ഷൈന്‍ എന്നോടും ലൈംഗികച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയത് എന്റെ മുന്നില്‍ വച്ച്, വിന്‍ പറഞ്ഞതെല്ലാം സത്യമാണ്: നടി അപര്‍ണ ജോണ്‍സ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

IPL 2025: കാവ്യ ചേച്ചിക്ക് അറിയാമോ എന്നെ പത്ത് പേര് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് മുംബൈ കാരണമാ, അത് വിട്ടൊരു കളിയില്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്നവനാണ് ഞാന്‍

നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുത്; 2021 മുതല്‍ വികസനം ജനങ്ങള്‍ അറിഞ്ഞു തുടങ്ങി; വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി

MI VS SRH: ആ താരമില്ലായിരുന്നെങ്കിൽ എനിക്ക് പണി കിട്ടിയേനെ, മത്സരത്തിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സൂര്യകുമാർ യാദവ്

മുപ്പത് മണിക്കൂർ നീണ്ട മൗനം, ഒടുവിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

'മാസപ്പടിയിൽ മുഖ്യ ആസൂത്രക വീണ, പ്രതിമാസം 8 ലക്ഷം രൂപ അക്കൗണ്ടിലെത്തി'; എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

IPL 2025: ഞങ്ങളോട് മുട്ടാന്‍ ഇനി ആര്‍ക്കുമാവില്ല, മറ്റുളളവരൊക്കെ ഒന്ന് കരുതിയിരുന്നോ, തുടര്‍ച്ചയായ വിജയത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ

MI VS SRH: എടാ എതിരാളികളെ, ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളു, ഇതൊരു സാമ്പിൾ മാത്രം: ഹാർദിക് പാണ്ട്യ