വയനാട് മുസ്‌ലിം സാന്ദ്രതയുള്ള മണ്ഡലം, മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്; എസ്ഡിപിഐ, ജമാഅത്ത് വോട്ട് വാങ്ങിയാണ് രാഹുലും പ്രിയങ്കയും ജയിച്ചതെന്ന് പറയുമ്പോൾ പൊള്ളേണ്ട: എം.വി ഗോവിന്ദൻ

വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്ത്, എസ്ഡിപിഐ വോട്ട് വാങ്ങിയാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. “രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ വയനാട്ടിൽ ജയിച്ചു എന്ന് പറയുന്നത് ഒരു കാര്യം ഉറപ്പല്ലേ, അവിടെ വളരെ പ്രധാനമായ മുസ്ലിം സാന്ദ്രതയുള്ള ഒരു കേന്ദ്രമാണ്. മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്. ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലാണ്.

മറ്റു മൂന്ന് മണ്ഡലമാണ് വയനാടുള്ളത്. ആ ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് എസ്ഡിപിഐക്കാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്കാ ഗാന്ധിയും അതിന് മുമ്പ് രാഹുൽ ഗാന്ധിയും ജയിച്ചത് എന്ന് പറയുമ്പോൾ പൊള്ളണ്ട. അതുകൊണ്ട് മാത്രമാണ് ജയിച്ചത് എന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ അതുകൂടി ചേർന്നാണ് ജയിച്ചത്. അത് അങ്ങനെ തന്നെ വിശകലനം ചെയ്യണം”- ഗോവിന്ദൻ പറഞ്ഞു

ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒപ്പം ചേർത്ത് മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് ആരാണ് എന്നതിന് കൃത്യമായ ഉത്തരമുണ്ട്. 74,000 വോട്ടിന് ബിജെപി ജയിച്ച മണ്ഡലത്തിൽ കോൺഗ്രസിൻ് 86,000 വോട്ട് കാണാനില്ല. ഇതെല്ലാം ബിജെപിക്ക് പോയി. നേമത്ത് ഒ.രാജഗോപാലിനെ ജയിപ്പിച്ചപോലെ തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചതും കോൺഗ്രസാണ്.

പാലക്കാട് തങ്ങൾ ജയിച്ചുവെന്നാണ് എ.കെ ആന്റണി അടക്കമുള്ളവർ വലിയതോതിൽ പറയുന്നത്. 10,000 വോട്ട് തങ്ങളുടേതാണ് എന്നാണ് എസ്‌ഡിപിഐ പറയുന്നത്. നാലായിരം വോട്ടോളം ജമാഅത്തെ ഇസ്‌ലാമിയുടേതാണ്. ബിജെപിയുടെ 4500 വോട്ട് കോൺഗ്രസ് വാങ്ങി. ജമാഅത്ത്- എസ്‌ഡിപിഐ-ബിജെപി വോട്ട് വാങ്ങിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത്. ലീഗിനായാലും കോൺഗ്രസിനായാലും ഈ രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Latest Stories

സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും പ്രഹരമേൽപ്പിക്കാൻ ഇന്ത്യ; ഐഎംഎഫ് എഫ്എടിഎഫ് സഹായങ്ങൾ തടയാൻ നീക്കം

ഇന്ധനം നിറയ്ക്കാന്‍ ഔട്ട്‌ലെറ്റുകളില്‍ തിക്കും തിരക്കും; അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് ഐഒസിഎല്ലും ബിപിസിഎല്ലും; വിലക്കയറ്റം പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

IPL 2025: ഐപിഎല്‍ മത്സരങ്ങള്‍ ഇനി ഈ മാസം, പുതിയ അപ്‌ഡേറ്റുമായി ബിസിസിഐ, ലീഗ് നടത്തുക പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഒഴിവാക്കി

'അരി, പച്ചക്കറി, പെട്രോൾ... അവശ്യ വസ്തുക്കൾ സംഭരിക്കണം, വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം'; എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

പാക് ആക്രമണം രൂക്ഷമാകുന്നു, ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം; 14 ബറ്റാലിയനുകള്‍ സേവനത്തിനെത്തും, തീരുമാനം സൈന്യത്തെ കൂടുതല്‍ ശക്തമാക്കാന്‍

'എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ'; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

INDIAN CRICKET: ഗോവയ്ക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടി കളിക്കാനാണ് എനിക്ക് ഇഷ്ടം, വീണ്ടും മലക്കം മറിഞ്ഞ് യശസ്വി ജയ്‌സ്വാള്‍

ഇന്ത്യ-പാക് സംഘർഷം; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു

'ഡീയസ് ഈറേ'.. അര്‍ത്ഥമാക്കുന്നത് എന്ത്? ഹൊററിന്റെ മറ്റൊരു വേര്‍ഷനുമായി രാഹുല്‍ സദാശിവനും പ്രണവ് മോഹന്‍ലാലും