വയനാട് പുനരധിവാസം; 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല.

മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാൽ മതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച കത്തിൻെറ പകർപ്പ് 24ന് ലഭിച്ചു. സംസ്ഥാനം സമർപ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. ടൗൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ റോഡുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ,സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് സഹായം അനുവദിച്ചത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി