വയനാട്ടിലെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കും. പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യഘട്ട കരട് പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കരട് പട്ടികയില്‍ പിഴവുണ്ടെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇന്ന് പ്രത്യേത മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓണ്‍ലൈനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ രേഖ അവതരിപ്പിച്ചത്.
പുനരധിവാസത്തിന്റെ ഭാഗമായുള്ള വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Read more
388 കുടുംബങ്ങളുടെ ആദ്യഘട്ട പട്ടികയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയത്. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയിലാണ് പിഴവ് കണ്ടെത്തിയത്. എന്നാല്‍ പട്ടികയില്‍ ആശങ്ക വേണ്ടെന്നും എല്ലാവരെയും ഉള്‍പ്പെടുത്തുമെന്നും അറിയിച്ച് മന്ത്രി കെ രാജന്‍ രംഗത്തെത്തിയിരുന്നു.