വയനാടിന്റെ കൈപിടിച്ച് കൂടുതല്‍ പേര്‍; നായര്‍ സര്‍വീസ് സൊസൈറ്റി 25 ലക്ഷം രൂപയും; മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ 12,530 രൂപയും നല്‍കി

വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുവാന്‍ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന്‍ ഇഷാന്‍ വിജയ് 12,530 രൂപയും നല്‍കി. പിണറായി വിജയന്റെ മകളായ വീണ വിജയന്റെ മകനാണ് ഇഷാന്‍.

ദേശാഭിമാനി ജീവനക്കാര്‍ 50 ലക്ഷം രൂപ കൈമാറി. സീഷോര്‍ ഗ്രൂപ്പിന്റെ ഭാ?ഗമായി മുഹമ്മദ് അലി 50 ലക്ഷം രൂപയും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടി സി സി) 20 ലക്ഷം രൂപയും കൈമാറി. സിനിമ താരങ്ങളായ ജോജു ജോര്‍ജ് 5 ലക്ഷവും സിനിമാതാരവും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി പി കുഞ്ഞി കൃഷ്ണന്‍മാസ്റ്റര്‍ ഒരുമാസത്തെ പെന്‍ഷന്‍ തുകയും സംഭാവന നല്‍കി. ഗായിക റിമി ടോമി 5 ലക്ഷവും നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

അല്‍ മുക്താദിര്‍ ഗ്രൂപ്പ് – 10 ലക്ഷം രൂപ

തൃക്കാക്കര സഹകരണ ആശുപത്രി – 10 ലക്ഷം രൂപ

പള്ളുരുത്തി സര്‍വീസ് സഹകരണ ബാങ്ക് – 10 ലക്ഷം രൂപ

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ – 10 ലക്ഷം രൂപ

സാഹിത്യകാരന്‍ ടി പത്മനാഭന്‍ – അഞ്ച് ലക്ഷം രൂപ

സിപിഐ എം എംഎല്‍എമാര്‍ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതം

സിപിഐ എം എംപിമാര്‍ ഒരുമാസത്തെ ശമ്പളം ഒരു ലക്ഷം രൂപ വീതം

മുന്‍ എംപി എ എം ആരിഫ് ഒരു മാസത്തെ പെന്‍ഷന്‍ തുക 28,000 രൂപ

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ

യുട്യൂബര്‍മാരായ ജിസ്മയും വിമലും – രണ്ട് ലക്ഷം രൂപ

ജോസ് ഗോള്‍ഡ്, കോട്ടയം – രണ്ട് ലക്ഷം രൂപ

അറ്റ്‌ലസ് കിച്ചണ്‍ ആന്‍ഡ് കമ്പനി സ്ഥാപകന്‍ ഷാജഹാനും ഇന്റീരിയര്‍ എംഡി ഷാജിത ഷാജിയും ചേര്‍ന്ന് – ഒന്നര ലക്ഷം രൂപ

കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ – ഒരു ലക്ഷം രൂപ

സര്‍ക്കാര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍, കോട്ടയം – 45,000 രൂപ

പുതുശ്ശേരി കതിര്‍കാമം മണ്ഡലം എംഎല്‍എ കെ പി എസ് രമേഷ് ഒരു മാസത്തെ ശമ്പളം 48,450 രൂപ