മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടർനടപടികളും സിനിമാ നയത്തിലെ നിലപാടും അറിയിച്ചു. റിമാ കല്ലിങ്കല്‍, രേവതി, ദീദി ദാമോദരന്‍, ബീനാ പോള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. സിനിമ നയത്തിലെ ഡബ്ല്യുസിസി നിലപാട് മുഖ്യമന്ത്രിയെ അംഗങ്ങൾ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്ഐടി അന്വേഷണത്തിന്റെ പേരിൽ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതു മോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു മുൻപിൽ ഇവർ സമര്‍പ്പിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

Latest Stories

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

"പടിയിറങ്ങുന്നതിന് മുൻപ് എന്റെ അവസാനത്തെ ആഗ്രഹം നേടാൻ എനിക്ക് സാധിച്ചില്ല"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ വൈറൽ

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?