'ആവശ്യങ്ങൾ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കും'; സിപിഎമ്മിന് കാരാട്ട് റസാഖിന്റെ മുന്നറിയിപ്പ്, മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങൾ

മന്ത്രി മുഹമ്മദ് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്. മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച റസാഖ്, തന്റെ ആവശ്യങ്ങൾ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കുമെന്നും സിപിഎമ്മിന് മുന്നറിയിപ്പ് നൽകി.

പിവി അൻവറിന് പിന്നാലെ സിപിഎമ്മിനോട് ഇടഞ്ഞ റസാഖ്, വാർത്താ സമ്മേളനം വിളിച്ചാണ്‌ ആരോപണങ്ങൾ ഉന്നയിച്ചത്. ‘എന്നെ തോൽപ്പിക്കാൻ ഗൂഡാലോചന നടത്തി. എന്റെ വികസന പദ്ധതികൾ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച് കൊടുവള്ളി എംഎൽഎയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികൾക്ക് പരാതി കത്തായി നൽകിയിരുന്നു. ഇതിന് മൂന്ന് വർഷമായി മറുപടി ഇല്ല. ഇന്ന് ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കു’ റസാഖ് പറഞ്ഞു.

മുഖ്യമന്ത്രിയോടോ സിപിഎം സംസ്ഥാന- ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കൽ-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്നം. ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണ്. ഇപ്പോൾ അൻവറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനാണ്. അതിനാൽ അൻവർ ഉന്നയിച്ച സ്വർണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതൽ പറയുന്നില്ല. ഇന്നലെ അൻവറിനെ കണ്ട ശേഷം നിരവധി യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ പിന്തുണയുമായി വന്നു.

മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ ആ സ്ഥാനം ഒഴിയും. കാറിൽ നിന്ന് ബോർഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാർട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികൾ നല്ലവരാണ്. പക്ഷേ നേതാക്കൾ ശരിയല്ല. അൻവർ ക്ഷണിച്ചു. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞത്. താൻ പറയുന്നത് സിപിഎമ്മിനുളള അന്ത്യശാസനമല്ല. ഒരു പാർട്ടിക്ക് എതിരെ താൻ എങ്ങനെ അന്ത്യശാസനം നൽകുമെന്നും റസാഖ് ചോദിച്ചു.

Latest Stories

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ

'പുസ്തകത്തിലെ പരാമർശം വ്യക്തിപരം, യോജിപ്പ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ'; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

പൊട്ടിക്കരഞ്ഞാലും ഗുണങ്ങൾ ഏറെ; അറിഞ്ഞിരിക്കാം...

ഒപ്പമുണ്ട് പാർട്ടി; പിപി ദിവ്യക്കെതിരെ ഉടൻ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്ന് സിപിഎം സെക്രട്ടേറിയറ്റ്

'നൃത്തം ചെയ്യുന്നതിനിടെ തെന്നി വീണു, പതറാതെ നൃത്തം തുടർന്ന് വിദ്യ ബാലൻ'; വീഡിയോ വൈറൽ

'വീട്ടിൽ നിന്ന് പുറത്താക്കി, എല്ലാം അവസാനിപ്പിക്കുന്നു'; കരഞ്ഞ് മുടി മുറിച്ച് വിവാദ യൂട്യൂബർ 'തൊപ്പി'

'നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു'; സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി നേതാവ്

"ഫുട്ബോൾ എങ്ങനെ കളിക്കണം എന്നുള്ളത് എംബാപ്പയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല": റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഐപിഎല്‍ 2025: മെഗാ ലേലത്തിന് മുന്നോടിയായി കോച്ചിംഗ് സ്റ്റാഫിനെ അന്തിമമാക്കി പഞ്ചാബ് കിംഗ്സ്