മലയാളം ന്യൂസ് ചാനല്‍ യുദ്ധത്തില്‍ സംഘപരിവാര്‍ ചാനലിന് വന്‍ തിരച്ചടി. 50 ആഴ്ചയിലെ ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റ് (ടിആര്‍പി) പുറത്തുവന്നപ്പോള്‍ ജനം ടിവിയുടെ ഏക്കാലത്തെയും വലിയ തകര്‍ച്ചയാണ് കാണാനായത്. ഒരു കാലത്ത് ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനെ വരെ ജനം ടിവിക്ക് വെല്ലുവിളിക്കാനായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലയായി ചാനലിന്റെ ടിആര്‍പി റേറ്റിങ്ങ് താഴേക്ക് വീഴുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ രണ്ടാം വരവും ജനം ടിവിയുടെ പതനം വേഗത്തിലാക്കി. മലയാളം ന്യൂസ് ചാനലുകളില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ ജനം. ടിആര്‍പിയില്‍ കേവലം 19 പോയിന്റുകള്‍ മാത്രമാണ് സംഘപരിവാര്‍ ചാനലിന് നേടാനായത്. ജനത്തിന് പുറകില്‍ എട്ടാം സ്ഥാനത്തുള്ള ന്യൂസ് 18 കേരളയുമായി അഞ്ചു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്.
വലതുപക്ഷ നിലപാട് എടുക്കുന്ന ന്യൂസ് പതിനെട്ടിന് നിലവില ടിആര്‍പിയില്‍ 14 പോയിന്റുകളാണ് ഉള്ളത്. ജനം ടിവിയുടെ പ്രേക്ഷകരെ പിടിക്കാനുള്ള ശ്രമം ചാനല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടി പൂര്‍ത്തിയായാല്‍ സംഘപരിവാര്‍ ചാനല്‍ അടച്ചുപൂട്ടുകയേ രക്ഷയുള്ളൂ.
ടിആര്‍പിയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഒരിടവേളയ്ക്ക് ശേഷം പുതിയ സാങ്കേതിക വിദ്യയേടെ എത്തിയ റിപ്പോര്‍ട്ടര്‍ ഒരോ ആഴ്ചയും പോയിന്റുകള്‍ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ടിആര്‍പിയില്‍ 26 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവി അഞ്ചാം സ്ഥാനത്താണുള്ളത്. ടിആര്‍പി റേറ്റിങ്ങ് ചാര്‍ട്ടില്‍ പോലും ഇടം പിടിക്കാതിരുന്ന റിപ്പോര്‍ട്ടര്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച് ഒരു മാസം തികയും മുമ്പ് 18.36 പോയിന്റാണ് നേടിയിരുന്നു.
105 പോയിന്റുകളുമായി ടിആര്‍പി റേറ്റിങ്ങില്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. പതിവ് പോലെ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. ടിആര്‍പിയില്‍ 81 പോയിന്റാണ് ചാനലിന് ലഭിച്ചിരിക്കുന്നത്. 56പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത് മനോരമ ന്യൂസാണ്. മാതൃഭൂമി ന്യൂസിന് ഇത്തവണയും ടിആര്‍പി റേറ്റിങ്ങില്‍ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ സാധിച്ചിട്ടില്ല.
47 പോയിന്റുമായ ചാനല്‍ മാതൃഭൂമി നാലാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ മൂന്നാഴ്ചയായി കൈരളി ന്യൂസ് ടിആര്‍പിയില്‍ നടത്തുന്ന മുന്നേറ്റം ഇക്കുറി നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. 23 പോയിന്റുമായി ആറാം സ്ഥാനത്താണ് കൈരളി ടിവിയുള്ളത്.