ലെയ്‌സ് പാക്കറ്റില്‍ തൂക്കം കുറഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് പിഴ ചുമത്തി സംസ്ഥാന സര്‍ക്കാര്‍. പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കുറഞ്ഞ അളവാണ് അതില്‍ നല്‍കിയിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് പിഴ ചുമത്തിയത്. 85,000 രൂപയാണ് പിഴയടക്കേണ്ടത്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറാണ് പാക്കറ്റിലെ തൂക്കക്കുറവ് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ലെയ്‌സ് പാക്കറ്റുകള്‍ പരിശോധിച്ചു.
ഒരു ലെയ്‌സ് പാക്കറ്റിന്റെ തൂക്കം 115 ഗ്രാമാണ്. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് കമ്പനിക്ക് പിഴ ചുമത്തിയത്.