'സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് സ്വാഗതം'; വിവാദങ്ങൾക്ക് പിന്നാലെ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ

വിവാദങ്ങൾക്ക് പിന്നാലെ ശശി തരൂരിനെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. മാർച്ച്‌ 1,2 തീയതികളിൽ തിരുവനന്തപുരത്താണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നടക്കുക. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് തരൂരിന് ഡിവൈഎഫ്ഐയുടെ ക്ഷണമുള്ളത്. അതേസമയം സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കി.

കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ  വിവാദമായ സാഹര്യത്തില്‍ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയില്‍ അദ്ദേഹത്തെ ക്ഷണിച്ചതാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.

പരിപാടിക്ക് തരൂർ ആശംസ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റാർട്ട് അപ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നത്. പുത്തൻ സംരംഭക ആശയങ്ങൾ അവതരിപ്പിക്കാനും, സമാന ചിന്താഗതിക്കാരുമായി സൗഹൃദം സ്ഥാപിക്കാനും, വ്യവസായ-അക്കാദമിക് വിദഗ്ധരിൽ നിന്ന് പരിചയവും പ്രചോദനവും നേടാനുമുള്ള ഒരു വേദിയാകും ഫെസിറ്റിവൽ.

ഫെസ്റ്റിവലിൽ സ്റ്റാർട്ടപ്പ് ഐഡിയ പിച്ചിങ് മത്സരങ്ങളും, വിവിധ വർക്‌ഷോപ്പുകളും, പാനൽ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, കേരളത്തിലെ മികച്ച യുവ സംരംഭക പ്രതിഭയ്ക്ക് ‘യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ’ അവാർഡും ഫെസ്റ്റിവലിന്റെ ഭാഗമായി നൽകും.

Latest Stories

കര്‍ണ്ണന് പോലും അസൂയ തോന്നും 'കെകെആര്‍' കവചം; കഠിനാധ്വാനത്തിന്റെ മഷിക്കൂട്; സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

PKBS VS KKR: വെറുതെ അല്ല ഭാവി നായകൻ എന്നൊക്കെ വിശേഷിപ്പിച്ചത്, എളുപ്പത്തിൽ ജയിക്കാൻ എത്തിയ കൊൽക്കത്തയെ തീർത്തുവിട്ട് അയ്യരും പിള്ളേരും; ഹീറോയായത് വേസ്റ്റ് എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞവൻ

'വഞ്ചിച്ച ഈ കപടന്മാരെ ഇനി എങ്ങനെ സ്വീകരിക്കണം എന്ന് ആ ജനത തീരുമാനിക്കട്ടെ'; കോൺഗ്രസ് നേതാവ് രാജു പി നായർ

മഹ്മൂദ് ഖലീലിനെതിരായ യുഎസ് സർക്കാരിന്റെ കേസിൽ ശക്തമായ തെളിവുകളില്ല, ടാബ്ലോയിഡ് സ്രോതസ്സുകളെ ആശ്രയിക്കുന്നു: റിപ്പോർട്ട്

KKR VS PBKS: എങ്ങനെ അടിച്ചാലും പിടിക്കും, വെടിക്കെട്ട് നടത്താന്‍ വന്നവരെ തിരിച്ചയച്ച രമണ്‍ദീപിന്റെ കിടിലന്‍ ക്യാച്ചുകള്‍, വീഡിയോ കാണാം

PBKS VS KKR: ഞങ്ങളെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ, കൂട്ടത്തകര്‍ച്ചാന്നൊക്കെ വച്ചാ ഇതാണ്, ചെറിയ സ്‌കോറില്‍ ഓള്‍ഔട്ടായി പഞ്ചാബ്

കേന്ദ്രമന്ത്രിയിൽ നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചു, അതുണ്ടായില്ല; നിരാശ പങ്കുവെച്ച് മുനമ്പം സമരസമിതി

INDIAN CRICKET: രോഹിത് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത, ഹിറ്റ്മാനെ തേടി ഒടുവില്‍ ആ അംഗീകാരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനും ഇഡിയുടെ കുറ്റപത്രം

KKR VS PBKS: പ്രിയാന്‍ഷോ, ഏത് പ്രിയാന്‍ഷ് അവനൊക്കെ തീര്‍ന്ന്, പഞ്ചാബിന്റെ നട്ടെല്ലൊടിച്ച് കൊല്‍ക്കത്ത, പണി കൊടുത്ത് ഹര്‍ഷിതും വരുണ്‍ ചക്രവര്‍ത്തിയും