ഇ.എം.എസിനെ കൊണ്ടുവരുന്നത് പോലെയാണ് കെ.വി തോമസിനെ വരവേറ്റത്; തൃക്കാക്കരയില്‍ പിഴവ് പറ്റിയെന്ന് സി.പി.ഐ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആരംഭം മുതല്‍ തന്നെ സിപിഎമ്മിന് പിഴവ് പറ്റിയെന്ന വിമര്‍ശനവുമായി സിപിഐ സംസ്ഥാന നിര്‍വാഹക സമിതി. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ജോ ജോസഫ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണോ അതോ സഭയുടെ ആണോ എന്ന സന്ദേഹം തിരഞ്ഞെടുപ്പിലുടനീളം നിറഞ്ഞു നിന്നിരുന്നു.

ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സിപിഎം നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ സ്ഥാനാര്‍ത്ഥി മാറുകയായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അതൃപ്തി നിലനിന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനമായതുകൊണ്ട് മാത്രമാണ് ഈ തീരുമാനത്തോട് സഹകരിച്ചതെന്ന് പ്രചാരണത്തിനിറങ്ങിയ ചില നേതാക്കള്‍ വ്യക്തമാക്കി. മന്ത്രിമാരും എഴുപതോളം എംഎല്‍എമാരും മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രീകരിച്ചതോടെ ജില്ലാ നേതൃത്വം അപ്രസക്തമാകുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് കെ വി തോമസിനെ വരവേറ്റ രീതിയെ കുറിച്ചും സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇഎംഎസിനെ കൊണ്ടുവരുന്നതു പോലെയാണ് കെ.വി.തോമസിനെ വരവേറ്റതെന്ന് ചിലര്‍ പരിഹാസിച്ചു. വേദിയിലെ എല്ലാവരും അദ്ദേഹത്തെ എഴുന്നേറ്റു നിന്നു സ്വീകരിച്ചു. ഇതെല്ലാം കോണ്‍ഗ്രസ് അണികള്‍ക്കു വീര്യം കൊടുക്കാനേ ഉപകരിച്ചുളളൂവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി