ഈശോ എന്ന പേരു ഒരു സിനിമയ്ക്ക്‌ ഇട്ടാൽ എന്താണു കുഴപ്പം?: യുഹാനോന്‍ മാര്‍ മിലിത്തിയോസ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഇശോ’ എന്ന ചിത്രത്തിന്റെ പേരിനെതിരെ ചില വർഗ്ഗീയ വാദികൾ പ്രശ്‌നം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി തൃശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ എന്താണ് കുഴപ്പം എന്ന് യുഹാനോന്‍ മാര്‍ മിലിത്തിയോസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. മധ്യതിരുവിതാംകൂറിൽ തന്റെ ഒരു ബന്ധുവിനുൾപ്പടെ ധാരാളം പേർക്ക് ഇങ്ങനെ പേരുണ്ടല്ലോ എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ‌ നൽകിയ കമന്റ്‌.‌ എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

Latest Stories

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ദുരൂഹത

IPL 2025: ഓഹോ അപ്പോൾ അതാണ് തീരുമാനം, ധോണിയുടെ വിരമിക്കൽ അപ്ഡേറ്റ് എന്നെന്ന് പറഞ്ഞ് സുരേഷ് റെയ്ന

മാർച്ചിൽ റിലീസായ സിനിമകളിൽ 15 ൽ 14 ലും പരാജയം; ആശാസം 'എമ്പുരാൻ' മാത്രം

മുഖ്യമന്ത്രിയോട് 'നോ' പറഞ്ഞ് ഗവർണർമാർ; ക്ലിഫ് ഹൗസിൽ ഇന്ന് നടക്കാനിരുന്ന ഡിന്നർ പാർട്ടയിൽ നിന്ന് പിൻമാറി മൂന്ന് ഗവർണർമാർ

IPL 2025: തോറ്റാലും ചെന്നൈ സൂപ്പർ കിങ്‌സ് ഹാപ്പിയാണ്, അവർക്ക് കിട്ടിയിരിക്കുന്നത് 'ക്രിസ് ഗെയ്‌ലിനെ' തന്നെ; 2011 ൽ ബാംഗ്ലൂരിൽ...അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, കൊതിയാകുന്നു: ജൂഡ് ആന്റണി

'പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു നടപടിയെയും പിന്തുണയ്ക്കും, ഭീകരര്‍ അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണി; പ്രധാനമന്ത്രിയെ വിളിച്ച് യുഎഇ പ്രസിഡന്റ്

ജമ്മു കശ്മീരിൽ സാമൂഹിക പ്രവർത്തകനെ തീവ്രവാദികൾ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

IPL 2025: ആ നാല് താരങ്ങളാണ് ഇന്ത്യൻ ടീമിന്റെ ഭാവി, അതിൽ ആ പയ്യൻ ചെയ്ത പ്രവർത്തി....; രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ

സെറ്റുകളിൽ റെയ്ഡ് നടത്തണം, പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകർ : സജി നന്ത്യാട്ട്