പകർച്ചവ്യാധിയുമായി ഇടപെടുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിർത്തുക: ഹര്‍ഷ വര്‍ധന് മറുപടിയുമായി ഡോ. മുഹമ്മദ് അഷീല്‍

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി കാര്യങ്ങൾ പറയുമ്പോൾ കൃത്യമായി പഠിച്ചു പറയണമെന്ന വിമർശനവുമായി ഡോ. മുഹമ്മദ് അഷീല്‍. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വലിയ വീഴ്ച പറ്റിയെന്നും അതിന്റെ വിലയാണ് ഇപ്പോൾ സംസ്ഥാനം നൽകുന്നതെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ഇന്ന് പറഞ്ഞിരുന്നു. സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉള്ളത്. ആദ്യഘട്ടത്തിൽ മികച്ച രീതിയൽ പ്രതിരോധം തീർത്ത കേരളത്തിന് ഓണക്കാലത്ത് ഉൾപ്പെടെ വലിയ വീഴ്ചകൾ പറ്റിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി പറഞ്ഞു.

അതേസമയം ഹര്‍ഷ വര്‍ധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാൻ എന്ന് ഡോ. മുഹമ്മദ് അഷീല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞത് മുഴുവൻ തെറ്റാണ്. സംശയമുണ്ടെങ്കിൽ ഐസി‌എം‌ആറിലെ ശാസ്ത്രജ്ഞരോട് ചോദിക്കുക. പകർച്ചവ്യാധിയുമായി ഇടപെടുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിർത്തുക എന്നും ഡോ. മുഹമ്മദ് അഷീല്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. മുഹമ്മദ് അഷീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

Harsh Vardhan എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം but കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാൻ.. what he said is wrong to the core.. if in doubt ask ur scientists in ICMR.
Keep cheap politics away while dealing with the pandemic ?

https://www.facebook.com/mohammed.asheel.9/posts/3223635504371815

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി