പിടികൂടിയത് എംഡിഎംഎ അല്ല; എട്ട് മാസമായി റിമാൻഡിൽ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം

എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പിടികൂടിയെന്ന കേസിൽ, പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് പരിശോധന ഫലം. പിന്നാലെ എട്ട് മാസമായി ജയിലിൽ കഴിയുന്ന യുവാവിനും യുവതിക്കും കോടതി ജാമ്യം അനുവദിച്ചു. കേസിൽ പൊലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് ഇരുവരുടെയും അഭിഭാഷകന്റെ തീരുമാനം.

തച്ചംപൊയിൽ പുഷ്പയെന്ന റെജീന (42), തെക്കെപുരയിൽ സനീഷ് കുമാർ (38) എന്നിവർക്കെതിരെ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2024 ഓഗസ്റ്റിലായിരുന്ന പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടിൽ നിന്നും 58.53 ഗ്രാം എംഡിഎംഎയുമായി പുഷ്പയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇവരുടെ സുഹൃത്ത് സനീഷ് കുമാറിനെയും പൊലീസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more

രണ്ടാഴ്ചയ്ക്കുള്ളിൽ രാസപരിശോധന ഫലം പുറത്തുവരണം എന്നിരിക്കെയാണ് എട്ടുമാസത്തിന് ശേഷം ഫലം വന്നിരിക്കുന്നത്. പിടികൂടിയത് മയക്കുമരുന്ന് അല്ലെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായത് മുതൽ ജയിലിലായിരുന്നു ഇരുവരും.