നിയമസഭയിൽ കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ആവശ്യപ്പെട്ടിട്ടും ജലീല്‍ പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്.
അതേസമയം ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു. എല്ലാ കാര്യത്തിലും അങ്ങനെയാണെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന മാര്‍ക്‌സിന്റെ വീക്ഷണമാണ് ഇവിടെ പ്രസക്തമെന്നും ജലീല്‍ കൂട്ടിച്ചേർത്തു. അതേസമയം സ്വകാര്യ സര്‍വകലാശാലബില്‍ നിയമസഭ പാസാക്കി.