പൊലീസുകാര്‍ എത്തിയത് നെയിം ബാഡ്ജ് ഒഴിവാക്കി, മാടപ്പള്ളി അതിക്രമം ആസൂത്രിതമെന്ന് വി. മുരളീധരന്‍

കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്ത്രീ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ കേരളം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു സംസ്ഥാനമായി മാറിയിരിക്കുകയാണ്. മാടപ്പള്ളിയില്‍ നടന്നത് ആസൂത്രിതമായ അതിക്രമമാണെന്ന് മുരളീധരന്‍ പറഞ്ഞു. മാടപ്പള്ളി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പൊലീസുകാര്‍ സ്വന്തം പേരുള്ള ബാഡ്ജ് അടക്കം ഒഴിവാക്കിയിട്ടാണ് അക്രമത്തിന് വന്നത്. വളരെ ആസൂത്രിതമായ അതിക്രമമാണ് നടന്നത്. സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുകയാണ്.

പ്രകോപനത്തിന്റെ പേരില്‍ ഉണ്ടായതോ, ചെറുത്ത് നില്‍പായിട്ടോ പൊലീസിന്റെ നടപടി കാണാനാവില്ല. നെയിം ബാഡ്ജ് ഒഴിവാക്കി ഹെല്‍മറ്റ് വച്ച് ആളാരാണെന്ന് തിരിച്ചറിയാനാകാത്ത വിധമാണ് പൊലീസുകാര്‍ എത്തിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വനിത മതില്‍ പണിയാന്‍ പോയവും, വനിത നവേത്ഥാനത്തിന് വേണ്ടി നിലകൊള്ളുന്നവരും എവിടെയെന്നും മുരളീധരന്‍ ചോദിച്ചു.

ജനങ്ങളെ ഭയപ്പെടുത്തി പദ്ധതി നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് ജനങ്ങള്‍ അനുവദിക്കില്ല. ബി.ജെ.പി ജനങ്ങളോട് ഒപ്പം ഉണ്ടാകുമെന്നു മുരളീധരന്‍ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്