ഹെല്‍മെറ്റ് എവിടെ സഖാവേ..; വടി കൊടുത്ത് അടി മേടിച്ച് ഷോണ്‍ ജോര്‍ജ്

ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് സജി ചെറിയാനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഷോണ്‍ ജോര്‍ജിന് അപ്രതീക്ഷിത തിരിച്ചടി. കമന്റ് ബോക്‌സ് ഷോണ്‍ ജോര്‍ജ് ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യങ്ങളും സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോടെ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഷോണ്‍.

ഷോണിന്റെ വിശദീകരണ കുറിപ്പ്..

പ്രിയ സഖാക്കളെ, മുന്‍ മന്ത്രി സജി ചെറിയാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രം ഇന്നു പത്രത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനം നടത്തിയതിന് അദ്ദേഹം പെറ്റി അടക്കണമെന്ന് ഞാന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു താഴെ ഞാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന 3 ഫോട്ടോകള്‍ നിരവധി ആളുകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകളിലും പോസ്റ്റ് ചെയ്യുന്നത് കണ്ടു. ഞാന്‍ ഒന്നുകൂടി പറയട്ടെ, എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് മറയ്ക്കാന്‍ കഴിയുകയുമില്ല.

കോട്ടയത്തു നടന്ന ബൈക്ക് റാലിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തില്‍ വരുകയും നിയമലംഘനത്തിന് കൂട്ടിക്കല്‍ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ പൊലീസ് വിളിക്കാന്‍ പോലും നോക്കിനില്‍ക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ഞാനും 20 പാര്‍ട്ടി പ്രവര്‍ത്തകരും പെറ്റി അടയ്ക്കുകയാണ് ഉണ്ടായത്. ആര്‍ക്കും രേഖകള്‍ പരിശോധിക്കാം.

നിയമലംഘനം ആരു ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാന്‍ യാതൊരു മടിയുമില്ല. എനിക്കെതിരെ താഴെ കാണുന്ന ഫോട്ടോകളില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ നല്‍കാം. ഞാന്‍ അതിന്റെ പെറ്റി അടച്ചിരിക്കും. പക്ഷേ, ഞാന്‍ പറഞ്ഞ കേസില്‍ സജി ചെറിയാന്‍ എംഎല്‍എ പെറ്റി അടച്ചതിനുശേഷം മാത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ