ദ്വയാര്‍ത്ഥങ്ങളും സ്ത്രീവിരുദ്ധതയും വ്യക്തിവിരോധവും വാര്‍ത്താമുറിയെ പൂര്‍ണമായും കീഴടക്കിയോ; ചാനല്‍ മത്സരം പരിധികള്‍ വിടുകയാണോ എന്ന് ഡോ. അരുണ്‍കുമാര്‍

വിനു വി ജോണ്‍ നയിക്കുന്ന എഷ്യാനെറ്റ് ന്യൂസ് പ്രൈംടൈം ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു നടത്തിയ പിതൃത്വ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ അരുണ്‍കുമാര്‍ രംഗത്ത്. ചാനല്‍ മത്സരം പരിധി വിടുകയാണോ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ട്വന്റി ഫോര്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സഹിന്‍ ആന്റണിയുടെ മകളുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ജന്മദിന ദൃശ്യങ്ങള്‍ സംബന്ധിച്ച് സംസാരിക്കവേയാണ് മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യു പിതൃത്വ പരാമര്‍ശം നടത്തിയത്. എന്നാല്‍ അവതാരകന്‍ ഇടപെടുകയും അത് പാടില്ലെന്ന് പറയുകയും ചെയ്തിരുന്നു. നാക്കുപിഴയെന്നായിരുന്നു റോയ് മാത്യു പിന്നീട് പ്രതികരിച്ചത്.

ചാനലുകള്‍ തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതും. റോയ് മാത്യുവിന്റെയും, വി നു വജോണിന്റെയും പരാമര്‍ശത്തിനെതിരെ സഹിന്‍ ആന്റണിയുടെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് സ്ത്രീ വിരുദ്ധതതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു കയറ്റുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നുവെന്ന് അരുണ്‍ കുമാറ്# പറഞ്ഞത്.

പിതൃത്വപരിശോധനയിലേക്കു നീളുന്ന വഷളത്തരം നാവു പിഴയല്ല. സ്ത്രീവിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസിഡറര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചുകയറ്റുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നു. ഈ ചര്‍ച്ചകള്‍ കൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്ത്? ദ്വയാര്‍ത്ഥങ്ങളും സ്ത്രീവിരുദ്ധതയും വ്യക്തിവിരോധവും വാര്‍ത്താ മുറിയെ പൂര്‍ണ്ണമായും കീഴടക്കിയെന്നോ? ചാനല്‍ മല്‍സരം പരിധികള്‍ വിടുകയാണ് എന്നോ?

എന്നതായിരുന്നു അരുണ്‍കുമാറിന്റെ പോസ്റ്റ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം