ഇടുക്കി ജില്ലാ സെക്രട്ടറിയെ കാലന്റെ പണി ആരാണ് ഏല്‍പ്പിച്ചത്; കെ. സുധാകരന് സി.പി.എമ്മിന്റെ ഔദാര്യം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെയുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി പ്രസിഡന്റിന് സിപിഎമ്മിന്റെ ഔദാര്യം ആവശ്യമില്ല. സുധാകരന്റെ ജീവനെടുക്കുമെന്ന് പറയാന്‍ സിവി വര്‍ഗീസ് യമധര്‍മ്മ രാജാവാണോ. കാലന്റെ പണി അദ്ദേഹത്തെ ആരാണ് ഏല്‍പ്പിച്ചത് എന്നും ഉണ്ണിത്താന്‍ ചോദിച്ചു.

മനുഷ്യരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി തന്നെ സമ്മതിച്ചിരിക്കുകയാണ്. കണ്ണൂരിലെ സിപിഎമ്മിനെ നന്നായി അറിയാവുന്ന കരുത്തനായ ഒരു കെപിസിസി പ്രസിഡന്റ് വന്നതുകൊണ്ടാണ് സിപിഎം ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോടതികളില്‍ ആരാച്ചാരെ കിട്ടുന്നില്ല എന്ന പരാതിയുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറി ഈ തസ്തികയ്ക്ക് യോജിച്ച ആളാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ ജീവന്‍ സി.പി.എം കൊടുക്കുന്ന ഭിക്ഷയാണെന്നായിരുന്നു സി.വി വര്‍ഗീസ് പറഞ്ഞത്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇടുക്കി ചെറുതോണിയില്‍ വച്ച് കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നടന്ന പ്രസംഗത്തിനിടെ ആയിരുന്നു സി.വി വര്‍ഗീസിന്റെ പരാമര്‍ശം.

കണ്ണൂരില്‍ നിന്ന് വളര്‍ന്ന വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമെന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുതെന്നാണ് വര്‍ഗീസ് പറഞ്ഞത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി സി.വി വര്‍ഗീസ് രംഗത്ത് വന്നിരുന്നു. ചെറുതോണിയിലെ പ്രസംഗം സുധാകരനുള്ള മറുപടിയാണ്. പറഞ്ഞതില്‍ തെറ്റൊന്നുമില്ല. ധീരജിന്റെ ചോര ഉണങ്ങുന്നതിന് മുമ്പ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചെന്നുംഅദ്ദേഹം പറഞ്ഞു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി