ത്രികോണ മത്സരം കാഴ്ചവച്ച് ആറ്റിങ്ങലും, ആലപ്പുഴയും, തൃശ്ശൂരും. ഇഞ്ചോടിച്ച് പോരാട്ടമാണ് മണ്ഡലങ്ങളിൽ നടന്നത്. അക്ഷരത്തിൽ ത്രികോണ മത്സരം നടക്കുന്നത് ആറ്റിങ്ങലിലാണ്. അടൂർ പ്രകാശും, വി ജോയിയും, വി മുരളീധരനും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നിലയിൽ നിസ്സാര വ്യത്യാസം മാത്രമാണ് അടൂർ പ്രകാശും, വി ജോയിയും തമ്മിൽ നിലനിക്കുന്നത്. ആറ്റിങ്ങൽ ആര് നേടും എന്നാണ് കേരളം ഉറ്റു നോക്കുന്നത്. ആലപ്പുഴയിൽ കെ.സി വേണുഗോപാലും, എം.എം ആരിഫും, ശോഭ സുരേന്ദ്രനും തമ്മിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടന്നത്.
എൽഡിഎഫും യുഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറിമാറി വരുന്ന കാഴ്ചയാണ് വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ആറ്റിങ്ങലിൽ കാണാനാകുന്നത്. ആദ്യ മണിക്കൂറുകളിൽ അടൂർ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം ജോയ് നേരിയ ലീഡ് നിലനിർത്തുകയായിരുന്നു. എങ്കിലും വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ ആർക്കും 2000 വോട്ടിനപ്പുറമുള്ള ഒരു ലീഡിലേക്ക് കടക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പഴംചൊല്ലിനെ യാഥാർഥ്യമാക്കുകയാണ് തൃശ്ശൂരിൽ സുരേഷ് ഗോപി. ത്രിശൂർ പിടിക്കുമെന്ന വാക്ക് സുരേഷ്‌ഗോപി പാലിച്ചു.ഇടതു കുത്തകയായ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തന്നെയാണ് വി.എസ് സുനിൽകുമാറിന്റെ എൽഡിഎഫ് ഇറക്കിയത്. എന്നാൽ കണക്കുകൾ പിഴച്ചു. അപ്രതീക്ഷിതമായെത്തി സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് കരുതിയ കെ. മുരളീധരന് ഇതുവരെ മൂന്നാം സ്ഥാനത്ത് നിന്നും മുന്നേറാനും കഴിഞ്ഞിട്ടില്ല.
2019 ൽ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 93633 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ച ടി.എൻ പ്രതാപൻ്റെ അടുത്തെത്താൻ പോലും കെ മുരളീധരന് സാധിച്ചില്ല.
മോദിയുടെ രണ്ടക്ക സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എന്ത് വിലകൊടുത്തും തൃശ്ശൂർ മണ്ഡലം തിരിച്ചുപിടിക്കാൻ നേരത്തെ ഒരുങ്ങിത്തിരിഞ്ഞിരുന്നു ബി.ജെ.പി. കരുവന്നൂർ വിഷയത്തിൽ സുരേഷ്‌ഗോപി തന്നെ നേരിട്ടിറങ്ങി മാർച്ച് നടത്തിയത് ഇത് തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഇതിന് പുറമെ ഭരണവിരുദ്ധ വികാരവും ഗുണമായെന്നാണ് കണക്ക് കൂട്ടുന്നത്.