ബാറില്‍ കൊണ്ടുപോയത് സുഹൃത്ത്, ബിയറില്‍ എന്തോ പൊടി ചേര്‍ത്ത് നല്‍കിയെന്ന് സംശയം; വെളിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി

തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡോളി എന്ന് കൊച്ചിയില്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊമ്പതുകാരി. ബാറില്‍ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട്. പിന്നീട് അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു.

പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നെന്നും പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യുവതി പറഞ്ഞു.

കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. രാജസ്ഥാന്‍ സ്വദേശിയായ യുവതിയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

രാജസ്ഥാന്‍ സ്വദേശിയായ യുവതി ഡിംപിള്‍ ലാമ്പ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് പ്രതികള്‍. ഇരയായ യുവതിയുടെ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി വാഹനത്തില്‍ കയറാതെ മനഃപൂര്‍വം ഒഴിഞ്ഞ് മാറിയതെന്ന് പൊലീസ്. ഇവരെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോളാണ് യുവാക്കളെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്.

പ്രതികളെക്കുറിച്ചുളള അന്വേഷണത്തില്‍ ഇവര്‍ ബാറില്‍ നല്‍കിയ വിലാസം തെറ്റാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍കൂടി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്.

19 വയസ്സുകാരിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. വ്യാഴാവ്ച രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം മോഡലിനെ കാക്കനാട്ടുള്ള താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവരുടെ സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍