ചാത്തനൊപ്പം 'ട്രെന്‍ഡായി' അനുബന്ധ കുറ്റകൃത്യങ്ങളും; കൊച്ചിയില്‍ ചാത്തന്‍ സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച മന്ത്രവാദി പിടിയില്‍

സംസ്ഥാനത്ത് വീണ്ടും ചാത്തനും ചാത്തന്‍ സേവയും ‘ട്രന്‍ഡ്’ ആയി മാറുന്നതിനൊപ്പം ഇതിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന അനുബന്ധ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുകയാണ്. കൊച്ചിയില്‍ ചാത്തന്‍ സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി പ്രഭാതാണ് കൊച്ചിയില്‍ പിടിയിലായത്.

വെണ്ണലയിലെ കേന്ദ്രത്തിലാണ് ജൂണ്‍ മാസത്തില്‍ സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരസ്യം കണ്ടാണ് വീട്ടമ്മ മന്ത്രവാദിയെ ബന്ധപ്പെട്ടത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു വീട്ടമ്മയുടെ ലക്ഷ്യം. ഇതേ തുടര്‍ന്ന് വീട്ടമ്മയോട് പ്രത്യേക പൂജ നടത്തണമെന്ന് പ്രതി പ്രഭാത് ആവശ്യപ്പെട്ടു.

പിന്നാലെ തൃശൂരിലെ കേന്ദ്രത്തില്‍ വച്ച് മെയ് മാസത്തില്‍ പൂജ നടത്തിയിരുന്നു. എന്നാല്‍ പൂജയില്‍ ഫലപ്രാപ്തിയുണ്ടായില്ലെന്ന് അറിയിച്ചാണ് വീട്ടമ്മയെ മന്ത്രവാദി പ്രഭാത് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പാലാരിവട്ടം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Latest Stories

'ഇന്നോവ, മാഷാ അള്ള', പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെ കെ രമ

'ബിക്കിനി ധരിക്കാൻ സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലിയ ഞങ്ങളുടേത്'; 400 കോടിക്ക് ദ്വീപ് വാങ്ങി സമ്മാനിച്ച് ഭർത്താവ്

ഇന്ത്യൻ സൂപ്പർ താരത്തിന് അപായ സൂചന നൽകി ബുമ്ര, ബംഗ്ലാദേശ് മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക, മത്സരം തോൽക്കുമെന്ന് ആരാധകർ

പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും തീരുമാനം, ഔദ്യോഗിക അറിയിപ്പ് ഉടൻ

'സഞ്ജു സാംസൺ റോൾ മോഡൽ ആയി കാണുന്ന താരം സച്ചിനോ, സെവാഗോ അല്ല'; തിരഞ്ഞെടുത്തത് മറ്റൊരു ഇതിഹാസത്തെ

അയോധ്യ പോലൊരു നഷ്ടം താങ്ങില്ല, വൈഷ്‌ണോ ദേവിയില്‍ മോദിയുടെ പൂഴിക്കടകന്‍

കരൺ ജോഹറിന്റെ വാദം തെറ്റ്; സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 10000 അല്ല, 1560 രൂപയെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു; മറുപടി പാർട്ടി പറയുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

തൊഴിലില്ലായ്മയില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കിയത് എല്‍ഡിഎഫ്- യുഡിഎഫ് ഭരണം: യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടുവെന്ന് ബിജെപി

'എംഎൽഎ സ്ഥാനം തന്നത് ജനങ്ങള്‍, രാജിവെക്കില്ല'; നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്ന് പി വി അൻവർ