പോലീസുകാരന്റെ കാർ മോഷ്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി സ്‌കൂട്ടർ മോഷണത്തിനിടെ പിടിയിൽ

തിരുവനന്തപുരത്തിൻറെ വ്യത്യസ്ത പ്രദേശങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയിരുന്ന വാഹന മോഷ്ടാവ് പുത്തൻവീട്ടിൽനിന്ന് ബൗണ്ടർ മുക്ക് കൊടിവിളാകം അൽഫിയ മൻസിലിൽ സംജു പടിയിൽ. പാലോട് സ്വദേശിയുടെ ഇരുചക്രവാഹനം മോഷ്ടിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംജു പിടിയിലായത്. കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷൻ പരിധിയിൽനിന്ന് ഡിവൈ.എസ്.പിയുടെ ഓഫീസിൽ ജോലിയുള്ള പോലീസുകാരന്റെ കാർ മോഷ്ടിച്ചതിന് അറസ്റ്റിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ അതേദിവസമാണ് ഇയാൾ ബൈക്ക് മോഷണത്തിന് പിടിയിലാകുന്നത്.

പാങ്ങോട്, ചിതറ, ആറ്റിങ്ങൽ, കിളിമാനൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി വാഹനമോഷണ കേസുകളുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി. അരുൺ കെ. എസ്സിന്റെ നിർദ്ദേശത്തിൽ പാലോട് എസ്.എച്ച്.ഒ. അനീഷ് കുമാർ, എസ്.ഐ. ശ്രീനാഥ് ജി.എസ്, സി.പി.ഒമാരായ രഞ്ജിത്ത് രാജ്, സൂരജ്, ഷൈലാബീവി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest Stories

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ