'ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത'; കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം: വി ഡി സതീശൻ

ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം. ഇത് യുഡിഎഫ് അനുവദിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ജനങ്ങളുടെ മുന്നിൽ പരിഹാസ്യനാവുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

മന്ത്രിമാർ നിലപാടിൽ നിന്നും മലക്കം മറിയുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. മന്ത്രിമാരടക്കം സന്ദീപ് വാര്യരെ പുകഴ്ത്തി പറഞ്ഞിരുന്നു. സിപിഎം സന്ദീപ് വാര്യരെ സ്വാഗതം ചെയ്തതാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നപ്പോൾ ഇപ്പോൾ എവിടന്നാണ് ബാബറി മസ്‌ജിദ് ഉണ്ടായത്? ബിജെപിക്കാർ മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ നിലപാട്? ഒരു സീറ്റും പ്രതീക്ഷിച്ചല്ല നല്ലമനസോടെയാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത്. അൺ കണ്ടിഷണൽ വരവാണത്. അതേസമയം സന്ദീപുമായി നേരത്തെ ആശയവിനിമയം നടത്തിയതാണെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ പുകഴ്ത്തൽ കുറച്ച് കൂടി കേൾക്കട്ടെ എന്ന് വിചാരിച്ചു.

ബിജെപി വിട്ട് സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനം മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സന്ദീപ് വാര്യർ പാണക്കാട് പോയി എന്ന വാർത്ത കണ്ടു. ലീഗ് അണികൾ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഒറ്റപ്പാലം തിരഞ്ഞെടുപ്പ് ആണ് ഓർമവന്നത്. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ബാബറി മസ്‌ജിദ് തകർത്തത് ആർഎസ്എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഒത്താശയും ചെയ്‌തത്‌ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര ഗവൺമെന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്

ലയണൽ മെസിയുടെ ജേയ്സിക്ക് പരാഗ്വെയിൽ വിലക്ക്; ജേഴ്‌സി വിലക്ക് മറികടക്കുമെന്ന് അർജൻ്റീന പരിശീലകൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി; യുഡിഎഫും എല്‍ഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; സ്ഥിരീകരിച്ച് പൊലീസ്, പച്ചകുത്തിയത് നിർണായകമായി