ട്രെയിനില്‍ അക്രമം നടത്തിയത് എന്തിന്?; ഷഹറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്; തീവെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തി!

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘ കുബുദ്ധി’ കൊണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേരളത്തില്‍ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു.

തീ വെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴിയിലുള്ളത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ ഫ്‌ലാറ്റ് ഫോമില്‍ ഒളിച്ചിരുന്നെന്നും ഇയാള്‍ പറഞ്ഞു. പുലര്‍ച്ചയോടെയാണ് രത്‌നഗിരിയിലേക്ക് പോയത്. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തത്. അക്രമം നടത്തിയ ട്രെയിനില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാള്‍ക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയില്‍വേസ്റ്റേഷനിലുമായി ഇയാള്‍ ഉണ്ടായിരുന്നു.

കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. മതിയായ സുരക്ഷയില്ലാതെയാണ് പ്രതിയെ കൊണ്ടുവന്നത്. സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. ഒന്നരമണിക്കൂറോളം പ്രതിയെ കൊണ്ടുവന്ന വാഹനം പഞ്ചറായി റോഡില്‍ കിടന്നു. കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. പകരം ഏര്‍പാടാക്കിയ വാഹനം ബ്രേക്ഡൗണായി. പ്രതിക്കൊപ്പം മൂന്നുപൊലീസുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോര്‍ട്ടുണര്‍ കാറില്‍ പ്രതിയെ മാറ്റി കയറ്റി കാസര്‍ഗോഡ് അതിര്‍ത്തി കടന്നു. കണ്ണൂരില്‍ നിന്ന് ദേശീയ പാത ഒഴിവാക്കി കാര്‍ പോയത് മമ്മാക്കുന്ന് ധര്‍മ്മടം റൂട്ടിലാണ്.

മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി അപകടത്തില്‍ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂര്‍ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാല്‍ ഈ വാഹനവും എഞ്ചിന്‍ തകരാര്‍ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാര്‍ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിച്ചു.

കോഴിക്കോട്ടെത്തിച്ച് പ്രതിയെ പൊലീസ് ക്യാമ്പില്‍ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുലര്‍ച്ചെ പൊലീസ് ഉന്നത തല യോഗം ചേര്‍ന്നിരുന്നു. എഡിജിപി യുടെ അധ്യക്ഷതയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. ഐജി നീരജ് കുമാര്‍ ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ എന്നിവരും പങ്കെടുത്തു.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി