എന്തിന് ശ്വാസം മുട്ടി എല്‍ഡിഎഫില്‍ തുടരണം? പിവി അന്‍വറിനെയും സിപിഐയെയും സ്വാഗതം ചെയ്ത് കെ സുധാകരന്‍

പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ എല്‍ഡിഎഫ് മുന്നണിയില്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിമാനം പണയംവച്ച് സിപിഐ എന്തിന് എല്‍ഡിഎഫില്‍ ശ്വാസം മുട്ടി തുടരണം. തിരുത്താന്‍ തയ്യാറെങ്കില്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

പിവി അന്‍വറിനെയും കെപിസിസി പ്രസിഡന്റെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. അന്‍വര്‍ പഴയ നിലപാട് തിരുത്തി വരട്ടെയെന്നും അപ്പോള്‍ കോണ്‍ഗ്രസിലേക്ക് എടുക്കുന്നത് പരിഗണിക്കുമെന്നാണ് സുധാകരന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവും കെപിസിസി പ്രസിഡന്റ് ഉന്നയിച്ചു.

മുഖ്യമന്ത്രിയ്ക്ക് ഇരട്ട മുഖമാണെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ഒരു മുഖം ഭരണപക്ഷത്തിന്റേതും മറ്റൊന്ന് പ്രതിപക്ഷത്തിന്റേതാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അന്‍വറിനെ പുറത്താക്കാന്‍ സാധിക്കില്ലെന്നും, പുറത്താക്കിയാല്‍ പലതും പുറത്തുവരുമെന്ന് സിപിഎം ഭയപ്പെടുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

Read more

അന്‍വര്‍ പഴയ നിലപാട് തിരുത്തി വന്നാല്‍ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചെങ്കിലും അന്‍വറിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അന്‍വറിന് രാഷ്ട്രീയ അഭയം നല്‍കേണ്ടതില്ലെന്നും ഹസന്‍ വ്യക്തമാക്കി.